Skip to main content

എസ്.പി.സി കേഡറ്റ് മിക്‌സഡ് സെവന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

 

ലഹരി കളിക്കളങ്ങളോട് എന്ന സന്ദേശമുയര്‍ത്തി നാശ മുക്ത് ഭാരത് അഭിയാന്‍, ജില്ലാ പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന എസ്.പി.സി കേഡറ്റ് മിക്‌സഡ് സെവന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്  കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ജസ്റ്റ് ഫുട് സാള്‍ ഗ്രൗണ്ടില്‍ നടന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പതിനഞ്ച് എസ്.പി.സി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലിയും മാര്‍ച്ച് പാസ്റ്റും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ടിവി മധുസൂദനന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന മത്സരം ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ ടി.അഖില്‍ ഉദ്ഘാടനം ചെയ്തു, കളിക്കാരുമായി പരിചയപ്പെട്ടു. കോര്‍ കമ്മിറ്റി കണ്‍വീനര്‍  സി.ഗോപികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.പി.വി രാജീവന്‍, നാശാമുക് ഭാരത് അഭിയാന്‍ ജില്ലാ കോഡിനേറ്റര്‍ പി.ചിത്തിര എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ഓഫീസര്‍ പ്രദീപന്‍ കോതോളി കാഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍  ടി.തമ്പാന്‍ സ്വാഗതവും എസ്പിസി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്യാം കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തില്‍ ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസും മാലോത്ത് കസബ ജിഎച്ച്എസും ഏറ്റുമുട്ടി. പരിപാടിയില്‍ എസ്.പി.സി ചുമതലയുള്ള കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരും പങ്കെടുത്തു.

date