മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തും മുല്ലശ്ശേരി, അന്നകര സര്‍വീസ് സഹകരണ സംഘങ്ങളും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. മുരളി പെരുനെല്ലി എം.എല്‍.എ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദില്‍ന ധനേഷ് അധ്യക്ഷത വഹിച്ചു. ജൂണ്‍ 30 വരെ നാല് ദിവസങ്ങളിലായാണ് ചന്ത സംഘടിപ്പിക്കുന്നത്.
കാര്‍ഷിക-കാര്‍ഷികേതര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, കൃഷിപാഠം, കാര്‍ഷിക പ്രശ്‌നോത്തരി, മണ്ണ് പരിശോധന, കലാപരിപാടികള്‍,
കാര്‍ഷിക വിപണന സ്റ്റാളുകള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക യന്ത്രങ്ങള്‍, മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍, അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ചന്തയിലുണ്ട്. കുടുംബശ്രീയുടെ നാട്ടുചന്തയും, കാര്‍ഷിക സര്‍വകലാശാലയുടെ വിത്തു വണ്ടിയും ഞാറ്റുവേലച്ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ബിന്ദു സത്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രബീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ആലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ഡേവിസ്, ജനപ്രതിനിധികളായ ശില്‍പ ഷിജു, ടി.ജി പ്രവീണ്‍, ക്ലമന്റ് ഫ്രാന്‍സിസ്, റഹീസ നാസര്‍, വി.എം മനീഷ്, എന്‍.എസ് സജിത്ത്, രാജശ്രീ ഗോപകുമാര്‍, സുനിതി അരുണ്‍കുമാര്‍, സബിത ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിംബ ഫ്രാങ്കോ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് രാകേഷ്, സര്‍വീസ് സഹകരണസംഘം പ്രസിഡന്റ് കെ.എന്‍ മനോജ്, അന്നകര സര്‍വീസ് സഹകരണസംഘം പ്രസിഡന്റ് അനിത ഗിരിജകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജനി സജീവന്‍, പഞ്ചായത്ത് സെക്രട്ടറി ജോസ് മോന്‍, കൃഷി ഓഫീസര്‍ അമല എന്നിവര്‍ സംസാരിച്ചു.
- Log in to post comments