Post Category
ഭൂമി 2025 നാഷണല്‍ കോണ്‍ക്ലേവ്: ജില്ലയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും
ഡിജിറ്റല്‍ സര്‍വ്വെ 'ഭൂമി 2025' നാഷണല്‍ കോണ്‍ക്ലേവിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് (ജൂണ്‍ 28) ജില്ലയില്‍ സന്ദര്‍ശനം നടത്തും. ഡിജിറ്റല്‍ സര്‍വ്വെ നടക്കുന്ന ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍ വില്ലേജിലെ ക്യാമ്പ് ഓഫീസിലും, ഫീല്‍ഡിലുമാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിന് മുന്നോടിയായി കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
date
- Log in to post comments