Skip to main content

സ്പോട്ട് അഡ്മിഷൻ

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സി.ഇ.ടി) 2025-26 അധ്യയന വർഷത്തേക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സുകളിൽ (സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. പ്രവേശനം ആവശ്യമുള്ള ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്‌പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി ജൂലൈ 4ന് രാവിലെ 9.30ന് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്https://www.cet.ac.in, 0471 2998391, 9447205324, 9633633094.

പി.എൻ.എക്സ് 3001/2025

date