Skip to main content

ലാപ്പ്ടോപ്പ് വിതരണം ചെയ്യും

കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ എ.ഐ.എസ്.എച്ച്.ഇ, യു.ഡി.ഐ.എസ്.ഇ കോഡുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ സെന്‍ട്രല്‍,സ്റ്റേറ്റ്,യു.ജി.സി അംഗീകരമുള്ള കോളേജുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളില്‍ അനുബന്ധത്തില്‍ ചേര്‍ത്ത കോഴ്സുകളില്‍ ഒന്നാം വര്‍ഷ പഠനം നടത്തി വരുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ലാപ്പ്ടോപ്പ് വിതരണ പരിപാടിയിലേക്ക് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി അഞ്ച് ലക്ഷത്തില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജുലൈ 25. ഫോണ്‍- 04994 255466.

date