മൂവാറ്റുപുഴ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെ എം.വി.യു പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മാത്യൂ കുഴൽനാടൻ എം എൽ എ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. രാത്രികാലങ്ങളിൽ മൃഗങ്ങൾക്കുണ്ടാകുന്ന രോഗമൂലം ഉടമസ്ഥർ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള പഞ്ചായത്തുകളിലും മൂവാറ്റുപുഴ, കൂത്താട്ടുകുളം മുൻസിപ്പാലിറ്റികളിലും യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെയും അറ്റൻ്ററുടെയും സേവനം യൂണിറ്റിൽ ലഭിക്കും. വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാണ് സേവനം സമയം. ടോൾ ഫ്രീ നമ്പറായ 1962 ൽ വിളിച്ചാൽ സേവനം ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.എസ്. അലിയാർ, കെ.പി. എബ്രാഹാം , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസി ജോളി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷിവാഗോ തോമസ്, ഡോജിൻ ജോൺ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിൻ, ബെസ്റ്റിൻ ചേറ്റൂർ , അഡ്വ.ബിനി ഷൈമോൻ , കുഞ്ഞുമോൻ ഫിലിപ്പ്, സീനിയർ വെറ്റിനറി സർജൻ ഡോ. ലീന പോൾ, സെക്രട്ടറി ഇൻ ചാർജ് ടി.വി. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments