Skip to main content

വനിതാ സംരംഭകർക്ക് പ്രചോദനമായി ആർ ബി ഐ ടൗൺ ഹാൾ മീറ്റിംഗ്

 

 

*അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണം നടത്തി

 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതി നായി അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണത്തിനോട് അനുബന്ധിച്ച് വനിതാ സംരംഭകർക്കായി ടൗൺഹാൾ മീറ്റിംഗ് സംഘടിപ്പിച്ച് റിസർവ് ബാങ്ക്. 

 സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വനിത സംരംഭകർ അനുഭവങ്ങൾ പങ്കുവെച്ചു.

 

സംരംഭങ്ങൾക്ക് സഹായകമായി ബാങ്കുകൾക്ക് എന്തെല്ലാം സേവനങ്ങൾ നൽകാൻ കഴിയുമെന്നും എന്തെല്ലാം സ്കീമുകൾ നിലവിൽ ഉണ്ടെന്നും അവബോധം സൃഷ്ടിക്കാൻ യോഗത്തിലൂടെ കഴിഞ്ഞു. പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി, ഒരു ജില്ലാ ഒരു ഉത്പന പദ്ധതി, പ്രധാൻ മന്ത്രി മുദ്ര യോജന പദ്ധതി എന്നിങ്ങനെയുള്ള വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ വേദിയിൽ ചർച്ച ചെയ്തു.

 

 പരിപാടിയിൽ വി സ്റ്റാർ ക്രീയേഷൻസ് ഫൗണ്ടർ ഷീല കൊച്ചൗസേപ്പ്, ഡൈകോർ ഡയറി ഫൗണ്ടർ മിനിഷ അരുൺ, ഡെന്റ് കെയർ ഡെന്റൽ ലാബ് ഫൗണ്ടർ ജോൺ കുര്യാക്കോസ്, ഐസർ പൈപ്പ്‌സ് ആൻഡ് ഫിറ്റിംഗ്സ് ഫൗണ്ടർ എം എം അബ്ദുൽ ജബ്ബാർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

 

ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആർ ബി ഐ സെൻട്രൽ ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് നിഷ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. ആർ ബി ഐ തിരുവനന്തപുരം ജനറൽ മാനേജർ പി കെ മുഹമ്മദ് സാജിദ്, ആർ ബി ഐ കേരള ആൻഡ് ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ തോമസ് മാത്യു, ആർ ബി ഐ കൊച്ചി ചീഫ് ജനറൽ മാനേജർ ടി വി റാവു, എസ് എൽ ബി സി കേരള ഡെപ്യൂട്ടി ജനറൽ മാനേജർ അജയ് കുമാർ സിംഗ്, കെ വി ഐ സി സ്റ്റേറ്റ് ഡയറക്ടർ സി ജി അണ്ടവർ, എം എസ് എം ഇ അസിസ്റ്റന്റ് ഡയറക്ടർ പി ബി സുരേഷ് ബാബു, എറണാകുളം ഇൻഡസ്ട്രിസ് ഓഫീസർ ജെയ്സൺ ഡേവിഡ്, എസ് ഐ ഡി ബി ഐ മാനേജർ അനൂപ് ബേബി, കാനറാ ബാങ്ക് എറണാകുളം ഡെപ്യൂട്ടി മാനേജർ കെ എസ് ജോജോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലേഷൻഷിപ് മാനേജർ അവിൻ, ആർ ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജർ സാബിത് സലിം, കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ലക്ഷദ്വീപിൽ നിന്നുമായുള്ള ചെറുകിട സംരംഭകർ, വിവിധ ബാങ്ക് മേധാവികൾ എന്നിവർ പങ്കെടുത്തു.

date