ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം : വിവിധ മത്സരങ്ങളുമായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി ക്വിസ് മത്സരവും സംവാദ മത്സരവും നടന്നു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാ മത്സരങ്ങൾ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ആർ. സംഗീത ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരത്തിൽ ആലുവ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജീവനക്കാരായ നീനു ആന്റണി, പി.എം. നിജില മുഹമ്മദ് എന്നിവർ ഒന്നാംസ്ഥാനവും, പറവൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജീവനക്കാരായ ജെ.എൽ. നയന, പി.എന്‍. ഷിനീജ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സംവാദ മത്സരത്തിൽ ജില്ലാ ഓഫീസ് ജീവനക്കാരായ കെ.വി. ബൈജു, ആര്യ അശോക് എന്നിവരും കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജീവനക്കാരായ എം. നബില, പ്രിയ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ മുജീബുദ്ധീൻ, കുന്നത്തുനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജീവനക്കാരൻ ബേസിൽ ജോസഫ് എന്നിവർ രണ്ടാം സ്ഥാനം നേടി. കോതമംഗലം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള സാവിയോ മാനുവൽ മനു ബെസ്റ്റ് ഡിബേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
മത്സരങ്ങൾക്ക് ടൗൺ പ്ലാനർ ജി. വിനീത്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.എൽ. ശ്രീകുമാർ എന്നിവർ വിധികർത്താക്കളായി വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ 30 ന് നടക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണ ചടങ്ങിൽ വിതരണം ചെയ്യും.
- Log in to post comments