Skip to main content

അറിയിപ്പുകൾ

 

 

 

 

ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്

 

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെൻ്റിന് പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. https://app.srccc.in/register ലിങ്ക് വഴിയും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30-ആണ്. ഫോൺ നം: 0471 2570471, 9846033001.

 

അപേക്ഷ ക്ഷണിച്ചു

 

അസാപ് കേരളയും കൊച്ചിൻ ഷിപ്യാർഡും സംയുക്തമായി നടത്തുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ ആ൯്റ് ഫാബ്രിക്കേറ്റർ (മറൈ൯ സ്ട്രക്ചറൽ ഫിറ്റർ ആ൯്റ് ഫാബ്രിക്കേറ്റർ) തൊഴിൽ അധിഷ്ഠിത നൈപുണ്യ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. 2021 അധ്യയന വർഷമോ അതിനു ശേഷമോ ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകൾ പാസ്സായവർക്ക് ജൂൺ 28 ന് അസാപ് കേരളയുടെ കളമശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. csp.asapkerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.ഫോൺ :0495 2966577 0471 2570471, 9846033001.

 

മദ്രസാധ്യാപക ക്ഷേമനിധി: ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

 

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂൺ 25 ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഫോൺ : 0495 2966577, 9188230577.

 

 വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2025 - 2026 അദ്ധ്യയന വർഷം എൽ.കെ.ജി / ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി അഡ്‌മിഷൻ നേടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ പത്തിന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.  

 

ക്ഷേമനിധി അംഗം വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കി ഒപ്പിട്ട് അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ ,

സ്‌കൂളിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം / കുട്ടിയുടെ ഐ.ഡി കാർഡ് / കൃത്യമായി വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഫീസ് അടച്ച് രേഖ, 

 അംഗത്തിന്റെ ആധാർ കാർഡ്, 

അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൻ്റെ , അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി. കാർഡ് തുടങ്ങിയ രേഖകളുടെ പകർപ്പും സമർപ്പിക്കേണ്ടതാണ്. ഫോൺ- 0484 2366191

date