Skip to main content

ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 

 

കുമ്പളങ്ങി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കെ ജെ മാക്സി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ വി തോമസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.  

 

ചടങ്ങിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, ജെൻസി ആൻ്റണി, അഡ്വ. മേരി ഹർഷ, സിപിഐഎം ജില്ല കമ്മിറ്റി അംഗം പി എ പീറ്റർ, ഡോ. സി ആശമോൾ, സജീവ് ആൻ്റണി, പി ടി സുധീർ, ജെയ്സൻ ടി ജോസ്, എൻ എസ് സുനീഷ് എന്നിവർ സംസാരിച്ചു.

date