അറിയിപ്പുകൾ
*മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍*
കേരള മീഡിയ അക്കാദമിയില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആൻ്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍. ആൻ്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ഒന്നിന് രാവിലെ 10-നു സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍:0484-2422275 /04842422068.
*ജോലി ഒഴിവ്*
ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ സിവില്‍ എഞ്ചിനീയറിംഗ്, കൗണ്‍സിലര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റില്‍ ലഭ്യമാണ്.
*ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം*
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 40 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകിട്ട് അഞ്ചു വരെ. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തില്‍ അപേക്ഷ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
ഫോണ്‍: 0484-2422275 /04842422068.
*ജില്ലാ സൈനികക്ഷേമ ഓഫീസ് അറിയിപ്പ്*
മദ്രാസ് റെജിമെന്റ് റെക്കോര്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജൂലൈ 23-ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെ കാക്കനാട് സൈനിക റെസ്റ്റ് ഹൗസില്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച, എറണാകുളം ജില്ലയിലുള്ള എല്ലാ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0484-2422239.
ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്*
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ആയുർവേദ തെറാപ്പിസ്റ്റ് പുരുഷ വിഭാഗത്തിൽ രണ്ട് ഒഴിവുകളും, വനിത വിഭാഗത്തിൽ അഞ്ച് ഒഴിവുകളുമാണുള്ളത്.
യോഗ്യത:ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാo.
പ്രായം പതിനെട്ടിനും നാൽപതിയൊന്നിനും ഇടയിൽ ആയിരിക്കണം . അർഹതയുള്ളവർക്ക് വയസ്സിളവ് ഉണ്ടായിരിക്കും.
താൽപ്പര്യമുള്ള തൃശ്ശൂർ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിന് മുൻപായി പരിധിയിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
*'മികവ് 2025 അവാർഡ് വിതരണം ഇന്ന്*
ടി ജെ വിനോദ് എം. എൽ. എ യുടെ നേതൃത്വത്തിൽ നടത്തുന്ന 'മികവ്' 2025 അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
അവാർഡിന് അർഹതയുള്ള എറണാകുളം നിയമസഭ നിയോജക മണ്ഡല പരിധിയിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ, മണ്ഡലത്തിൽ താമസിക്കുന്ന മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ചടങ്ങിൽ പങ്കെടുക്കാം.
പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ രാവിലെ 7.30 ന് ആരംഭിക്കും
- Log in to post comments