Post Category
പാടിയില്‍ കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച
പയ്യന്നൂര്‍ നഗരസഭയെയും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാറമേല്‍ പാടിയില്‍ കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ജുലൈ ഒന്ന് ചൊവ്വാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കാറമേല്‍ പാടിയില്‍ കടവില്‍ ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനാകും. പൊതുമരാമത്ത് വകുപ്പ് റോഡില്‍ 11.10 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്.
date
- Log in to post comments