Skip to main content

വനിത കമ്മീഷൻ സംസ്ഥാന സെമിനാർ ജൂലൈ ഒന്നിന് ഇരിട്ടിയിൽ

കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ 2025 ജൂലൈ ഒന്നിന് ഇരിട്ടിയിൽ നടക്കും. 'കേരളത്തിലെ വനിത മുന്നേറ്റം - സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ പങ്ക് ', 'സൈബറും ലഹരിയും ' എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാർ കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഇരിട്ടി മൈത്രി കലാകേന്ദ്രവുമായി സഹകരിച്ച് മാടത്തിൽ മൗണ്ട് ഫോർട്ടിൽ രാവിലെ 10 ന്  നടത്തുന്ന സെമിനാറിൽ വനിത കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായിരിക്കും.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ വിശിഷ്ട സാന്നിധ്യമാകും. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പത്മാവതി, പായം ഗ്രാമപഞ്ചായത്ത് മെമ്പർ പി. സാജിദ്, പായം ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സ്മിത രഞ്ജിത്ത്, മൈത്രി കലാകേന്ദ്രം എക്സിക്യൂട്ടീവ് മെമ്പർ ടി.വി. ബിനോയ് തുടങ്ങിയവർ സംസാരിക്കും. കേരളത്തിലെ വനിതാ മുന്നേറ്റം - സ്ത്രീശക്തികരണ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. വി.പി.പി. മുസ്തഫയും സൈബറും ലഹരിയും എന്ന വിഷയത്തിൽ നിതിൻ നങ്ങോത്തും ക്ലാസ് എടുക്കും. മൈത്രി കലാകേന്ദ്രം സെക്രട്ടറി വി.പി. മധു മാസ്റ്റർ സ്വാഗതവും പ്രസിഡന്റ് പി.പി. അശോകൻ നന്ദിയും പറയും

date