*നയരൂപീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് വിവരശേഖരണം: ജില്ലാ കളക്ടര്‍*
നയരൂപീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് വിവരശേഖരണമാണെന്ന് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിക്കുന്ന 19-മത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. സാമ്പത്തിക ആസൂത്രണവും വിവരശേഖരണവും രൂപപ്പെടുത്താന്‍ സ്ഥിതി വിവരകണക്കിന് മികച്ച സംവിധാനമുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംവിധാനവും നേതൃത്വതവും വിവിരശേഖരണവും കൃത്യമായാല്‍ മാത്രമാണ് വിവരങ്ങളുടെ ഏകീകരണം സാധ്യമാവുകയുള്ളു. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷ സന്ദേശം ധനകാര്യ വകുപ്പ് മന്ത്രികെ.എന്‍ ബാലഗോപാല്‍ ഓണ്‍ലൈനായി നല്‍കി. ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ പി.സജീര്‍, അല്‍മാ മേരി ജോസഫ് എന്നിവര്‍ ഒന്നാം സ്ഥാനവും മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ വിപിന്‍ റോജ്, ഇ സാലിം എന്നിവര്‍ രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ലക്ഷ്മി എച്ച് വാലടശ്ശേരി, പി. ഷീബ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശിഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേഷ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.സെലീന, ജില്ലാ ഓഫീസര്‍ കെ.എം ജമാല്‍,ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാ ടൗണ്‍പ്ലാനര്‍ എന്‍.ജെ റെനി, വൈത്തിരി ടി.എസ്.ഒവി ജയപ്രകാശ്, എ.ഡി.ഒ പി ഉമ്മര്‍കോയ, മാനന്തവാടി ടി.എസ്.ഒ എം.വി അനില്‍, സുല്‍ത്താന്‍ ബത്തേരി ടി.എസ്.ഒ എന്‍.പി നിഖില്‍, പി. അനഘ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments