Skip to main content

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ഒഴിവ്

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ താല്ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം, ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/ സര്‍ക്കാരേതര സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 18 നും 40 മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 27,500. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ 14 ന് മുമ്പ് നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2505204.
 

date