ഒ.വി.വിജയന് ജന്മദിനാഘോഷം നാളെ
ഒ.വി.വിജയന് സ്മാരക സമിതിയുടെയും സാംസ്കാരിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഒ.വി.വിജയന്റെ തൊണ്ണൂറ്റി ആറാം ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ രണ്ട്) വൈകീട്ട് 3.30 ന് തസ്രാക്കിലെ ഒ.വി.വിജയന് സ്മാരകത്തിലാണ് പരിപാടി. കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് വൈശാഖന് പരിപാടി ഉദ്ഘാടനം ചെയ്യും. 'മനുഷ്യനെക്കുറിച്ചുള്ള ആധി' എന്ന വിഷയത്തില്‍ ഡോ .കെ.പി.മോഹനന് ഒ.വി വിജയന് സ്മൃതിപ്രഭാഷണവും 'ഖസാക്കിലെ സ്ഥലരാശികള്‍' എന്ന വിഷയത്തില്‍ ഡോ. ശ്രീലത വര്‍മ്മ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ഒ.വി.വിജയന് കഥകളുടെയും നോവല്‍ ഭാഗങ്ങളുടെയും ചൊല്‍ക്കാഴ്ചകള്‍ എം.ശിവകുമാര്‍, മനോജ് വീട്ടിക്കാട്, മുരളി.എസ്.കുമാര്‍, എം.എന്‍. ലതാദേവി എന്നിവര്‍ അവതരിപ്പിക്കും. ഒ.വി.വിജയന് സ്മാരകസമിതി ചെയര്മാന് ടി.കെ. നാരായണദാസ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ആഷാ മേനോന്, പ്രൊഫ. പി.എ.വാസുദേവന്‍, ഡോ.സി.പി.ചിത്രഭാനു, കെ.ആര് ഇന്ദു, ഒ.വി.വിജയന് സ്മാരകസമിതി സെക്രട്ടറി ടി.ആര് അജയന്, ട്രഷറര്‍ സി.പി പ്രമോദ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments