Skip to main content
കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകത്വ ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

പഠനത്തോടപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

 കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകാൻ അവസരം ഒരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്സ് കോളജും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കാൻ പോകുന്ന തൊഴിലധിഷ്ഠിത-സംരഭകത്വ പരിപാടികളിലൂടെയാണ് സംരംഭ സംസ്‌കാരത്തിന് തുടക്കമാവുന്നത്. ഒരു വിദ്യാർഥി പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുകയും കണ്ടെത്താനുളള തൊഴിലധിഷ്ഠിത പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കും.
 വാണിജ്യ-വ്യവസായ വകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ഇ. ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയതു. കോളജിലെ ഒഴിവുദിനങ്ങളിൽ ബ്യൂട്ടീഷൻ,എംബ്രോയഡറി,ഫുഡ് ടെക്നോളജി, മൊബൈൽഫോൺ സർവീസ് എന്നീ കോഴ്സുകൾ  നടത്തുമെന്ന് അദ്ദേഹം പറഞ്ഞു .
സെന്റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ടഫ്ക്കോ ഇന്റർനാഷണൽ കമ്പനിയുടെ മേധാവി കെ.സി. സുമോദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥി-സംരഭക സംവാദവും ഇതോടൊപ്പം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ കെ.കെ ഫൈസൽ, വനിതാ സംരഭകരായ സഫ്ന അമൽ,സബി ജോസഫ്,ജിജി തോമസ്,സെറീനാ, കോളജ് ഇ.ഡി ക്ലബ് കോർഡിനേറ്റർ റാണി അൽഫോൻസാ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
 

date