Post Category
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: സ്കോർ സമർപ്പിക്കണം
2025 ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് NATA സ്കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ് ടു / ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും ജൂലൈ 5 വൈകുന്നേരം 5 മണി വരെ വെബ്സൈറ്റിൽ സൗകാര്യം ലഭിക്കും. യഥാസമയം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA - 2025) പരീക്ഷയിൽ ലഭിച്ച സ്കോറുംയോഗ്യത പരീക്ഷയിൽ (പ്ലസ് ടു / ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കുംസമർപ്പിക്കാത്ത വിദ്യാർത്ഥികളെയും ആവശ്യമായ രേഖകൾ അപ്ലോഡ്ചെയ്യാത്തവരെയും 2025 ലെ NATA യോഗ്യത നേടാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന്പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in,0471 2332120, 2338487.
പി.എൻ.എക്സ് 3007/2025
date
- Log in to post comments