Skip to main content

ഐടിഐ യില്‍ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐ യില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക്  വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി വിജയിച്ചവര്‍ക്ക് മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഇലക്ട്രിഷ്യന്‍ (രണ്ടു വര്‍ഷം) പ്ലംബര്‍ ട്രേഡ് (ഒരു വര്‍ഷം) ട്രേഡുകളിലേക്ക്  അപേക്ഷിക്കാം.  80 ശതമാനം പട്ടികജാതി , 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുളള വിഭാഗം എന്നിങ്ങനെയാണ് സീറ്റ് സംവരണം. വെബ്‌സൈറ്റ് : www.scdditiadmission.kerala.gov.in ഫോണ്‍ : 04734 292829, 9446444042, 9496546623.
 

date