കരാര്‍ നിയമനം
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ബോയ്‌സ്), പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (ഗേള്‍സ്), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ബോയ്‌സ്) എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. ഒഴിവ് മൂന്ന് (പുരുഷന്‍-2, സ്ത്രീ -1). എം.എ/എംഎസ്‌സി സൈക്കോളജി/ എംഎസ്ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുളളവര്‍ക്ക് ജൂലൈ 14 രാവിലെ 11 ന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. പ്രായപരിധി -2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ എന്നിവയുടെ അസല്‍ ഹാജരാക്കണം. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 227703, 9496070349, 9447859959.
- Log in to post comments