Post Category
പ്രവാസികൾക്കുള്ള ഏകദിന ശിൽപ്പശാല നാളെ
വിദേശത്ത് നിന്നും മടങ്ങിവന്ന് നാട്ടിൽ ഒരു സംരംഭമായി ആരംഭിക്കുവാൻ താല്പര്യപ്പെടുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സും കേരളസർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും സംയുക്തമായി നടത്തുന്ന സൗജന്യ ഏകദിന ശില്പശാല നാളെ (ജൂലൈ 2) ജില്ല ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ നടക്കും. സംരംഭകരാവാൻ താല്പര്യമുള്ള പ്രവാസികൾക്ക് അവരവരുടെ യോഗ്യതയും തൊഴിൽ പരിചയത്തിനും അനുസരിച്ചുള്ള സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളെ കുറിച്ചും കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ സാധിക്കുന്ന നൂതന ആശയങ്ങളെ കുറിച്ചും ശില്പശാലയിൽ സംവദിക്കും. ഫോൺ: 8078249505
date
- Log in to post comments