Post Category
ബിരുദ കോഴ്സുകൾക്ക് സീറ്റൊഴിവ്
സംസ്ഥാന സഹകരണ യൂണിയന്‍ കേരളയുടെ കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ ആർട്സ് ആന്റ് സയന്‍സ് കോളേജില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളായ ബി.കോം കോ-ഓപ്പറേഷന്‍, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
താത്പര്യമുള്ളവര്‍ ജൂലൈ 2ന് കോളേജില്‍ വെച്ച് നടക്കുന്ന അഡ്മിഷന്‍ ക്യാമ്പയിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188924895, 9656764822, 9562779772
date
- Log in to post comments