പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) അഭിമുഖം എട്ടിന്
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍. 082/2024) തസ്തികയുടെ മേയ് 28ാം തീയതിയിലെ മാറ്റി വച്ച അഭിമുഖം ജൂലൈ എട്ടിന് (രാവിലെ 9.30 & ഉച്ചക്ക് 12) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്, ആലപ്പുഴ ജില്ലാ ഓഫീസില്‍ നടക്കും. മേയ് 28 ന് ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ എട്ടിന് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒ.റ്റി.ആര് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഓഫീസില്‍ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
(പിആർ/എഎൽപി/1897)
- Log in to post comments