യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി കെട്ടിട ശിലാസ്ഥാപനം ഇന്ന്
കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യമ്പസ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറിയുടെ കെട്ടിട ശിലാസ്ഥാപനവും സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഇന്ന് (നവംബര്‍ 17) ഉച്ചയ്ക്ക് 12ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കും. പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹ്മാന്, പഞ്ചായത്ത് പ്രസിഡണ്ട് സഫിയ റസാഖ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ചാണ് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നത്. 4.17 കോടിയുടെ പ്രൊജക്ടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട നിര്‍മാണ പ്രവൃത്തിയാണ് നടക്കുക. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് പുറമെ ആധുനിക സൗകര്യങ്ങളുടെ ലാബുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, വിശ്രമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. കെ.കെ.രാഗേഷ് എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് സ്കൂളിന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് യു.പി വിഭാഗത്തിലെ 10 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിയിരിക്കുന്നത്.
- Log in to post comments