മുക്കം നഗരസഭയില്‍ വയോക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും അവര്‍ക്ക് ആനന്ദകരമായി പകല്‍ സമയം ചെലവഴിക്കുന്നതിനുമായി മുക്കം നഗരസഭയില്‍ വയോക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു. മണാശ്ശേരിയില്‍ ആരംഭിച്ച വയോക്ലബ് ഉദ്ഘാടനം ലിന്‍റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
2024-25 വര്‍ഷത്തെ പദ്ധിതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ ആരംഭിക്കുന്ന മൂന്ന് വയോക്ലബ്ബുകളില്‍ ആദ്യത്തേതാണ് മണാശ്ശേരിയില്‍ തുടക്കമായത്. വയോജനങ്ങള്‍ക്ക് പകല്‍സമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിലും എര്‍പ്പെടാനുമുള്ള സൗകര്യം വയോക്ലബ്ബിൽ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദിനി മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീജ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രജിത പ്രദീപ്, ഇ. സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ എം വി രജനി, വേണു കല്ലുരുട്ടി, എം ടി വേണുഗോപാലന്‍., സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments