Skip to main content

പി. ജി. ദന്തൽ കോഴ്സ് ഓപ്ഷൻ രജിസ്‌റ്റർ ചെയ്യാം

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ ദന്തൽ കോളേജുകളിൽ 2025 പി. ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2025 ലെ പി.ജി.ദന്തൽ കോഴ്സിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ജൂലൈ 6 രാത്രി 11.59 നു മുൻപായി പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് മുഖേന ഓപ്ഷൻ സമർപ്പിക്കണം. ഫോൺ: 0471-2332120, 2338487.

പി.എൻ.എക്സ് 3026/2025

date