Skip to main content

യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളുടെ വാര്‍ഷിക പരിശോധന നാല് മുതല്‍

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത ബോട്ടുകളുടെയും ഇന്‍ ബോര്‍ഡു വള്ളങ്ങളുടെയും വാര്‍ഷിക ഭൗതിക പരിശോധന ഫിഷറീസ് വകുപ്പ് നടത്തുകയാണ്.  ഇതോടനുബന്ധിച്ചു ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും പട്ടിക റിയല്‍ക്രാഫ്റ്റ് സോഫ്റ്റ് വെയറില്‍ പുതുക്കുന്നതിനുള്ള പരിശോധന 2025 ജൂലൈ മാസത്തില്‍ നടത്തും. ഇത്തരത്തില്‍ ഭൗതിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മല്‍സ്യബന്ധന ബോട്ടുകള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും  ട്രോളിംഗ് നിരോധനത്തിന് ശേഷം  ആഗസ്ത് ഒന്നു മുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുകയുള്ളൂ.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രോള്‍ബോട്ട്, ഇന്‍ബോര്‍ഡ് വള്ളം ഉടമകളും ബന്ധപ്പെട്ട രേഖകളുമായി താഴെ പറയുന്ന കേന്ദ്രങ്ങളില്‍ യാനം, എന്‍ജിന്‍ യാനത്തില്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സീരിയല്‍ നമ്പര്‍ എന്നിവയുമായി പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. ജൂലൈ നാലിന്   വലിയഴീക്കല്‍ സ്‌കൂളിന് സമീപവും, തറയില്‍കടവ് മണിവേലിക്കടവ് പടിഞ്ഞാറേ കരയിലും, ജൂലൈ അഞ്ചിന് കള്ളിക്കാട് വില്ലേജ് ഓഫീസിന് സമീപവും, ജൂലൈ ഏഴിന് പതിയാങ്കര വീരാന്‍ പറമ്പ് ഭാഗത്തും തൃക്കുന്നപ്പുഴ ചീപ്പ് പള്ളിക്കടവ് ഭാഗത്തും തൃക്കുന്നപ്പുഴ ചീപ്പ് കിഴക്ക് ഭാഗത്തും പരിശോധന നടത്തും. തോപ്പുംപടി ഹാര്‍ബറില്‍ ജൂലൈ ഏഴ്, എട്ട്  തീയതികളിലും പരിശോധന ഉദ്യോഗസ്ഥര്‍ ഉണ്ടാകും.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2297707.
(പിആർ/എഎൽപി/1908)

date