Post Category
വായനാ പക്ഷാചരണം; പ്രസംഗ മത്സരം സംഘടിപ്പിച്ചു
കളക്ടറേറ്റ് അക്ഷരലൈബ്രറി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ നടന്ന മത്സരത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നുളള ജീവനക്കാര്‍ പങ്കെടുത്തു. ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ ഒ.എ അഭിജിത്ത് ഒന്നാം സ്ഥാനവും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ചിലങ്ക എന്നിവര്‍ രണ്ടാം സ്ഥാനവും കളക്ട്രേറ്റിലെ ക്ലാര്‍ക്ക് കെ.ടി ധനേഷ് മൂന്നാം സ്ഥാനവും നേടി. ഡിജിറ്റല്‍ യുഗത്തിലെ വായന എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കളക്ട്രേറ് ജൂനിയര്‍ സൂപ്രണ്ട് വഹാബ്, അക്ഷര ലൈബ്രറി ഭാരവാഹകളായ കെ.മുകുന്ദന്‍, എ.ആശാലത എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments