Skip to main content

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് Confirm ബട്ടൺ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 5ന് വൈകിട്ട് 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച്  വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

പി.എൻ.എക്സ് 3049/2025

date