Skip to main content

പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 11ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വെബ്സൈറ്റ് വഴി ജൂലൈ 10 വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഐടിഐ/ കെജിസിഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേദിവസം രാവിലെ ഒന്‍പത് മണിക്കും പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും രക്ഷാകര്‍ത്താവിനൊപ്പം സ്പോട്ട് അഡ്മിഷന് കോളേജില്‍ എത്തണം. വെബ്സൈറ്റ്: www.polyadmission.org, ഫോണ്‍: 9744340666, 9447293837
 

date