Post Category
ജോബ് ഡ്രൈവ് അഞ്ചിന്
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് ജോബ് ഡ്രൈവ് നടത്തുന്നു. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഏജന്‍സി മാനേജര്‍, ഫൈനാന്‍ഷ്യല്‍ അഡൈസര്‍, ഫീല്‍ഡ് എഞ്ചിനീയര്‍-സര്‍വീസ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്-മാര്‍ക്കറ്റിങ്, ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രാവിലെ 10നാണ് അഭിമുഖം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ് ഐ.ടി.ഐ, ഡിപ്ലോമ, ഇ.സി.ഇ, ഐ.ടി.സി, ഇ ആന്‍ഡ് ഐ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയുടെ ഭാഗമാവാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204
date
- Log in to post comments