Post Category
കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വലിയപറമ്പ്- മുരിങ്ങപ്പറ്റ തടായി - ലക്ഷം വീട് കോളനി കുടിവെള്ളപദ്ധതി ടാങ്ക് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക് മെമ്പര്‍ വി.എന്‍. ശുഹൈബ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സവാദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുയ്യില്‍ മുഹമ്മദ്, സജീഷ് കറുത്തപറമ്പ്, ഹാബിദ് കൊളംബില്, മമ്മദ് കളത്തിങ്ങല്‍, എല്‍.വി. ബേബി ,വിനോദ് പുത്രശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. വലിയപറമ്പ് കുയ്യില്‍ മുഹമ്മദിന്റെ കുടുംബം സൗജന്യമായി നല്കിയ സ്ഥലത്താണ് കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിക്കുന്നത്.
date
- Log in to post comments