പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
2025- 26 വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശന രജിസ്‌ട്രേഷന്‍ ഇന്ന്( മെയ് 23) മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അലോട്ട്‌മെന്റ് നടത്തുന്നത്. ആദ്യ ഘട്ടത്തിലേക്ക് സ്‌പോര്‍ട്‌സ് മികവ് തെളിയിച്ചവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ httsp://hscap.kerala.gov.in// ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ( സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് രജിസ്‌ട്രേഷന്‍) എന്ന ലിങ്കില്‍ വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അപേക്ഷിക്കണം.
സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റിന്റെ പ്രിന്റ് ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും, ഒപ്പും ഉള്‍പ്പെടെ) വെരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ മെയ് 23 മുതല്‍ മെയ് 28 അഞ്ച് മണിവരെ നേരിട്ട് എത്തിക്കണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍കാര്‍ഡ് നല്‍കും. രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍, കോഴ്‌സുകള്‍ എന്നിവ സെലക്ട് ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യൂ അതോറിറ്റി ഇവ ഉണ്ടായിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9048828887.
- Log in to post comments