Post Category
അപേക്ഷ ക്ഷണിച്ചു
അട്ടപ്പാടി ഐ.ടി.ഡി.പി യുടെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതിപ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക്് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലും പ്രതീക്ഷിത ഒഴിവുകളിലും 2025- 26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം.
അപേക്ഷകള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റയും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നല്‍കണം. ടി ടി സി, ഡി എഡ് എന്നിവയാണ് യോഗ്യത.അട്ടപ്പാടിയിലെ പട്ടിക വര്‍ഗ്ഗ ഇരുള/കുറുമ്പ/മുഡുഗ എന്നീ വിഭാഗക്കാര്‍ക്ക് മാത്രം സംവരണം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ അഞ്ച് വരെ സ്വീകരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04924 254382.
date
- Log in to post comments