Skip to main content

'ഉല്ലാസം'  വേനല്‍ അവധി ക്യാമ്പിന് തുടക്കമായി

 

 

 പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനമായ സ്‌കോള്‍ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉല്ലാസം വേനല്‍ അവധി ക്യാമ്പിന് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. എ പ്രഭാകരന്‍ എം എല്‍. എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്രിയേറ്റീവ് ഡ്രാമ സെഷന്‍ പരിശീലനം, സൈബര്‍ സെക്യൂരിറ്റി, സര്‍ഗാത്മക നിര്‍മ്മാണ കല എന്നീ വിഷയങ്ങളില്‍  ഡോ. ജിനേഷ് കുമാര്‍ എരമം, കോങ്ങാട് പോലീസ് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒ. സജീഷ്, പ്രമോദ് അടുത്തില എന്നിവരുടെ നേതൃത്വത്തില്‍  ക്ലാസുകള്‍ നടത്തി.

 

പരിപാടിയില്‍ മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  എം വി സജിത അധ്യക്ഷയായി. സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജിനേഷ് കുമാര്‍ എരമം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ.മനോജ,്  സ്‌കോള്‍ കേരള അക്കാദമി ഡയറക്ടര്‍ ഡി.ആര്‍ ഹാന്‍ഡ, പി. ടി. എ. പ്രസിഡന്റ് എസ്. നാരായണന്‍കുട്ടി, മെമ്പര്‍മാരായ  വി ലക്ഷ്മണന്‍, എം. എസ്. മാധവദാസ്, പ്രധാന അധ്യാപിക  എ. സുധ, സ്‌കൂള്‍ മാനേജര്‍  രാജേഷ് പനങ്ങാട് സ്‌കോള്‍ കേരള സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ എം.എസ് അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.

date