Post Category
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ മത്സ്യത്തൊഴിലാളികൾ തെക്കു കിഴക്കൻ അറബിക്കടലിലും കേരളാ തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിനായി പോകരുതെന്ന് ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു. ഇതിനകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി പോയവർ നവംബർ 16 ന് വൈകിട്ടോടു കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്തണം.
date
- Log in to post comments