Skip to main content

ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം

 

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ സംരംഭകത്വ വിഭാഗവും ചേർന്ന് ബേക്കറി-ഭക്ഷ്യ ഉൽപ്പന്ന മേഖലയിൽ 20 ദിവസം നീണ്ടു നിൽക്കുന്ന ടെക്നോളജി മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ തെരഞ്ഞെടുക്കൽ, സംഭരിക്കൽ, ഉൽപ്പാദനം, വിപണനം, അക്കൗണ്ടിങ്, മാർക്കറ്റിങ് , സ്‌കിൽ , സംരംഭകത്വം എന്നീ മേഖലകളിൽ വിദഗ്ധരുടെ ക്ലാസുകളും പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രായോഗിക പരിശീലനവുമാണ് പ്രോഗ്രാമിൽ ഉള്ളത്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത 10-ാം ക്ലാസ്. പ്രായം 18 നും 45 നും മധ്യേ പ്രായമുളളവർക്ക് പങ്കെടുക്കാം. നിലവിൽ സംരംഭം നടത്തുന്നവർക്ക് മുൻഗണന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പരിശീലനം നൽകുന്നത്.

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം നവംബർ 24ന് മുൻപ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670002, ഫോൺ 0497 2707522, 0497 2700928 ലഭിക്കും.

 

 

 

date