പ്രവേശന പരീക്ഷയും അഭിമുഖവും മെയ് 28ന്
പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അട്ടപ്പാടി മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷം ആറ്, ഏഴ്, പത്ത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് പെണ്‍കുട്ടികളുടെ പ്രവേശനത്തിനായി മെയ് 28ന് രാവിലെ 11 ന് മുക്കാലിയിലുള്ള, അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെച്ച് പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. ആറ്, ഏഴ് ക്ലാസുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലും പത്താം ക്ലാസില്‍ ജനറല്‍ വിഭാഗത്തിലുമാണ് ഒഴിവുകളുള്ളത്. പത്താം ക്ലാസിലേക്ക് ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അഭാവത്തില്‍ മാത്രം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളെ പരിഗണിക്കുന്നതാണ്.
കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ, അതില്‍ കുറവുള്ളതോ ആയ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതുവാന്‍ നേരിട്ട് എത്താവുന്നതാണ്. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, കുട്ടി 2024-25 അദ്ധ്യയന വര്‍ഷം ഏത് ക്ലാസിലാണ് പഠിച്ചിരുന്നതെന്ന് കാണിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 04924-253347, 9947681296.
- Log in to post comments