Skip to main content

കാലവര്‍ഷം: ജില്ലയില്‍ 27 വീടുകള്‍ കൂടി തകര്‍ന്നു ഇന്നലെ ലഭിച്ചത് ശരാശരി 69.07 മി.മീ മഴ

 

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ 27 വീടുകള്‍ക്ക് കൂടി നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കാണിത്. 24 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ആകെ വീടുകളുടെ എണ്ണം 71 ആയി. മണ്ണാര്‍ക്കാട് താലൂക്കില്‍ പൊറ്റശ്ശേരി - ഒന്ന് വില്ലേജില്‍ ഒരു വീടും പാലക്കയത്ത് രണ്ട് വീടും മണ്ണാര്‍ക്കാട് -ഒന്ന് വില്ലേജില്‍ ഒരു വീടും തച്ചനാട്ടുകര - ഒന്ന് വില്ലേജില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. പട്ടാമ്പി താലൂക്കിലെ പരൂതൂര്‍ വില്ലേജില്‍ ഒരു വീടും പട്ടാമ്പി വില്ലേജില്‍ ഒരു വീടും നാഗലശ്ശേരി വില്ലേജില്‍ ഒരു വീടും കൊപ്പം വില്ലേജില്‍ രണ്ടു വീടുകളും ഓങ്ങല്ലൂര്‍-2 വില്ലേജില്‍ ഒരു വീടും വലപ്പുഴ, തൃത്താല വില്ലേജുകളില്‍ ഓരോ വീട് വീതവും അട്ടപ്പാടി താലൂക്കില്‍ കള്ളമല, ഷോളയൂര്‍, പാടവയല്‍ എന്നിവിടങ്ങളില്‍ ഒരോ വീടുകള്‍ വീതവും പാലക്കാട് താലൂക്കില്‍ പൊല്‍പ്പുള്ളി, പെരുവെമ്പ്, മണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോ വീടുകള്‍ വീതവും ചിറ്റൂര്‍ താലൂക്കില്‍ തെക്കെ ദേശം, കൊടുവായൂര്‍ -രണ്ട് വില്ലേജുകളിലായി ഒരോ വീടുകള്‍ വീതവും ഒറ്റപ്പാലം താലൂക്കില്‍ വാണിയം കുളം- രണ്ട് വില്ലേജിലും ഷൊര്‍ണൂരിലും ഒരോ വീടുകള്‍ വീതവും ആലത്തൂര്‍ താലൂക്കില്‍ വടക്കേഞ്ചേരി വില്ലേജില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ആലത്തൂര്‍ വില്ലേജില്‍ കാവശ്ശേരി, കോട്ടായി എന്നിവിടങ്ങളില്‍ ഒരോ വീടുകളും പട്ടാമ്പി മുതുതലയില്‍ ഒരു വീടുമാണ് പൂര്‍ണമായും തകര്‍ന്നത്. ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിവരെ ജില്ലയില്‍ ശരാശരി 69.7 മീ.മീറ്റര്‍ മഴയാണ് ലഭിച്ചത്.

date