Post Category
വാക്ക് ഇൻ ഇന്റർവ്യൂ 19 ന്
കുടുംബശ്രീ കണ്ണൂർ ജില്ലാമിഷന്റെ സംരംഭ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ (എം ഇ സി) വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19 ന് രാവിലെ 10 മണിക്ക് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നടത്തും. മുമ്പ് അപേക്ഷിച്ചവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർ നവംബർ 21, 22 തീയ്യതികളിൽ കോട്ടയം ജില്ലയിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 25-40 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും സഹിതം ഹാജരാകണം. ഫോൺ: 0497 2702080.
date
- Log in to post comments