Skip to main content

കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടോദ്ഘാടനം ജൂണ്‍ രണ്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും

നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. സബ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വിശിഷ്ടാതിഥിയാവും.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതിയുടെ ഭാഗമായി 1.9 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 2023 നവംബര്‍ 16 നാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, മാത്തൂര്‍, പറളി, മങ്കര എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കോട്ടായി 1, കോട്ടായി 2, പെരുങ്ങോട്ടുകുറിശ്ശി 1, പെരുങ്ങോട്ടുകുറിശ്ശി 2, കുത്തനൂര്‍, മാത്തൂര്‍ 1, മാത്തൂര്‍ 2, പറളി 2, മങ്കര എന്നീ ഒമ്പതു വില്ലേജുകളിലെ ജനങ്ങള്‍ കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഗുണഭോക്താക്കളാണ്.
 

date