Skip to main content

എൽ.എൽ.എം കോഴ്സിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് ലോ കോളേജിൽ എൽ.എൽ.എം കോഴ്സിൽ 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി ജൂലൈ 8ന് വൈകിട്ട് 3 മണി വരെ അപേക്ഷിക്കാം.

അപേക്ഷാഫോമും മറ്റുവിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം എൽ.എൽ.ബി ഡിഗ്രി മാർക്ക് ലിസ്റ്റ്, പ്രവേശന സമയത്തുലഭിച്ച അലോട്ട്മെന്റ് മെമ്മോ, അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റ് എന്നിവയുടെ ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിനു ശുപാർശചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്‌സിറ്റിയിൽ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉൾപ്പെടുത്തണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളു.

പി.എൻ.എക്സ് 3061/2025

 

date