ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു
മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തനം. ജില്ലയിലെ 6 ആന്‍കറിംഗ് സ്റ്റേഷനുകളായ പത്തനംതിട്ട, പുല്ലാട്, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. അടൂരില്‍ ചൊവ്വാഴ്ച ആരംഭിക്കും.
ആട്, നായ, പൂച്ച മുതലായവയ്ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ അതത് ആന്‍കറിംഗ് സ്റ്റേഷനുകളില്‍ നടത്തും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ വേണ്ടി വരുന്ന മൃഗങ്ങളുടെ ഉടമകള്‍ അതത് അന്‍കറിംഗ് സ്റ്റേഷനുകളിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍/ വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്താം. സിസേറിയന്‍, ലാപ്രോടേമി, ട്യൂമര്‍ നീക്കം, ഹെര്‍ണിയ, ഗര്‍ഭാശയ നീക്കം ചെയ്യല്‍, കാസ്ട്രേഷന്‍, ആംപ്യൂട്ടേഷന്‍ സര്‍ജറികള്‍ നടത്തും. ഓരോ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ക്യുആര്‍ കോഡ് മുഖേന ഒടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് അറിയിച്ചു.
- Log in to post comments