Skip to main content

സ്‌കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

 

സ്‌കോൾ കേരള മുഖേന 2018-20 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് പരീക്ഷാകേന്ദ്രം കോ-ഓർഡിനേറ്റിങ് ടീച്ചർ മുമ്പാകെ ഹാജരാക്കി നവംബർ 25, ഡിസംബർ രണ്ട് തീയ്യതികളിൽ നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

 

date