Skip to main content

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം; കൂടിക്കാഴ്ച ഇന്ന്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ബോയ്സ് ഹോസ്റ്റല്‍, വനിതാ ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് (ജൂലൈ നാല്)  രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലുടെ ഓഫീസില്‍ നടക്കും. ബിരുദവും അക്കൗണ്ടിങ്ങിലുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. രണ്ടു ഒഴിവുകളാണുള്ളത് (പുരുഷന്‍-1, സ്ത്രീ-1). പ്രായം 22-നും 40-നും മധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്‌ക്കെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2260565.

date