പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഇന്ന്
തരൂര്‍ ഗ്രാമപഞ്ചായത്ത്, നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഇന്ന് (ജൂലൈ 4). വടക്കുമുറി വ്യാപാര ഭവനില്‍ രാവിലെ 10നാണ് ക്യാമ്പ്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി ടീച്ചര്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ്് ഐ. ഷക്കീര്‍ അധ്യക്ഷനാകും. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.
പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള ആയുര്‍വേദ മാര്‍ഗങ്ങള്‍, വ്യക്തി ശുചിത്വം, ജല ശുദ്ധീകരണ മാര്‍ഗങ്ങള്‍, ഭക്ഷ്യ സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ബോധവല്‍ക്കരണമാണ് ക്യാമ്പിന്റെ ലക്ഷ്യം. കൂടാതെ പൊതുജനങ്ങള്‍ക്കായി രോഗപരിശോധനയും സൗജന്യ മരുന്ന് വിതരണവും നടക്കും.
വടക്കുമുറി വ്യാപാര ഭവനില്‍ നടക്കുന്ന പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജിഷ, രാജശ്രീ,ചെന്താമരാക്ഷന്,
തരൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി രവീന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗൗതമി ചക്കോത്ത്, എച്ച്. എം.സി മെമ്പര്‍ കൃഷ്ണന്, വാര്‍ഡ് മെമ്പര്‍ സുഭജ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments