Skip to main content
മത്സ്യകൃഷി വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ നടന്ന ജില്ലാതല പ്രാഥമിക യോഗം

മത്സ്യകൃഷി മേഖലയിൽ നൂതന പദ്ധതികൾ ഏറ്റെടുക്കും

മത്സ്യകൃഷി മേഖലയിൽ നൂതന പ്രൊജക്ടുകൾ ഏറ്റെടുക്കാൻ മത്സ്യകൃഷി വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ നടന്ന ജില്ലാതല പ്രാഥമിക യോഗം തീരുമാനിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു ആധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലയിലെ മത്സ്യകൃഷി മേഖലയുടെ സമഗ്ര വികസനത്തിന്‌ നബാർഡ്, മത്സ്യഫെഡ്, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയോജിച്ചുള്ള ഇടപെടൽ ഉണ്ടാകാനും തീരുമാനിച്ചു. മത്സ്യ സംസ്കരണം, മത്സ്യ വിത്ത് വിപണി, അലങ്കാര മത്സ്യകൃഷി വിപുലനം, അക്വാറിയം ഷോപ്പുകളുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ഊർജിതപ്പെടുത്തും. മത്സ്യകൃഷിയിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ മത്സ്യങ്ങളുടെ ഗുണങ്ങൾ (ഉയർന്ന   ഗുണനിലവാരമുള്ള പ്രോടീൻ, ഒമെഗാ-3, ഒമെഗാ-6 ഫാറ്റി ആസിഡ്, ഓർഗാനിക്) പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും തീരുമാനമായി.

എസ് എഫ് എസ് സി സ്റ്റേറ്റ് അംഗം ടി.പുരുഷോത്തമൻ, എ പി എസ് എ സംസ്ഥാന സെക്രട്ടറി രാജേഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഖിൽ ആർ എസ്, അസി. പ്രൊഫസർമാരായ പി. ഡോണ, പി ആര്യ  ജില്ലയിലെ അനുഭവ സമ്പന്നരായ ഓരു ജല കർഷകർ, ചെമ്മീൻ കർഷകർ, ശുദ്ധ ജല കർഷകർ, അലങ്കാര മത്സ്യകർഷകർ, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date