Post Category
കലക്ഷൻ ക്യാമ്പ് സെൻറർ
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഇരിട്ടി മേഖലയിലുള്ള ഗുണഭോക്താക്കളിൽ നിന്ന് വായ്പ തിരിച്ചടവ് സ്വീകരിക്കുന്നതിന് നവംബർ 21ന് മൂന്നാമത്തെ കലക്ഷൻ ക്യാമ്പ് സെൻറർ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരംഭിക്കും. നിലവിൽ എല്ലാ മാസവും ഒന്നാമത്തെ ബുധനാഴ്ച പയ്യന്നൂർ ബ്ലോക്ക് ഓഫീസിലും, രണ്ടാമത്തെ ബുധനാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിലും കലക്ഷൻ ക്യാമ്പ് പ്രവർത്തിച്ചു വരുന്നുണ്ട്. ഇരിട്ടി മേഖലയിലുള്ള ഗുണഭോക്താക്കൾക്ക് ഇനിമുതൽ എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇവിടെ പണം അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0497 2705036.
date
- Log in to post comments