Post Category
ആസൂത്രണ സമിതി യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ അമ്പലവയല്‍, കണിയാമ്പറ്റ പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2019 20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.പി ഷാജു വിശദീകരിച്ചു. തയ്യാറാക്കിയ വാര്‍ഷിക പദ്ധതികള്‍ ഡിസംബര്‍ 17 നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. 31 നകം പദ്ധതികള്‍ക്ക് അന്തിമ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments