Skip to main content
അടൂര്‍ ജിബിഎച്ച് എസ്എസില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍കരണക്ലാസ്

ലഹരി വിരുദ്ധ ബോധവല്‍കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍  ഗാന്ധിഭവന്‍ ലഹരി വിമോചന ചികിത്സാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ ജിബിഎച്ച്എസ്എസില്‍ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണം  സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്  ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക അധ്യക്ഷയായ ചടങ്ങില്‍  ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന്‍ ഐആര്‍സിഎ പ്രോജക്ട് ഡയറക്ടര്‍ എസ്. ശ്രീലക്ഷ്മി,  കൗണ്‍സിലര്‍ എസ്. രേഷ്മ എന്നിവര്‍ പങ്കെടുത്തു.  

 

date